You are here
Home > Everything > Samshayam

Samshayam

സംശയം…

എൻസഹായത്തിനായ് ആരെയുംകാണാതെ വിങ്ങുന്നനേരമാ സംശയം,
സർവരുടെയും സഹായംപറ്റി ജീവിക്കുന്നതു സൗഖ്യമോ?
സദ്കർമ്മ ഫലം സ്വർല്ലോക വാസവും ദുഷ്കർമ്മ ഫലം ദുർവാസനാ ചിത്തം.
കേവലം സഞ്ചിത കർമ്മത്തിൻ സാരമീ ജീവിതം, അതിൻ നിർണയം ജീവിതം.
എന്നിരിക്കെ സംശയം ഈശ്വരൻ സത്യമോ പ്രാർത്ഥന വ്യർത്ഥമോ?
ദുഷ്കര നാളുകൾക്കക്കരെ പ്രാപ്‌തമാം ശീതള ഭൂതലമെന്നിരിക്കെ
കാത്തിരിക്കേണ്ടതു ദുഷ്കര നാൾകളോ സുപ്രഭാതങ്ങളോഎന്നതു സംശയം.
മഹാപ്രപഞ്ചത്തിൻ അണുവിൻ കണികായാം ഞാനെന്ന മൺതരി എന്നിരിക്കെ
കർമം ചെയ്യുവാൻ ഞാനാര്, ചെയ്യാതൊതുങ്ങുവാൻ ഞാനാര് എന്ന സംശയം.
“സംശയാത്മാ വിനശ്യതി” എന്നിരിക്കെ സംശയം
സംശയം നീളുന്ന ചിത്തവുമായി ഞാൻ നാശത്തെകാക്കയോ?
സംശയാകാശത്തിൽ കാറോഴിഞ്ഞീടുന്ന സുദിനംകാക്കണോ?

Leave a Reply

Top
Follow

Get the latest posts delivered to your mailbox:

>