You are here
Home > Everything > Malayalam Poem

Sowhrudam

സൗഹൃദം... എൻ പ്രിയസോദരാ നിൻ വഴിത്താരയിൽ ശീതള പാതയിൽ നീ ചരിക്കേ വന്മരഛായയിൽ വിരിയുന്ന പുൽക്കൊടികണ്ടുവൊ നീ സുന്ദര വീഥികൾക്കക്കരെ മരുഭൂവിൽ നീറുന്ന പൂവനം കണ്ടുവോ നീ നന്മകൾ നേർന്നുടൻ അകലത്തു മായാതെ കൂടെയിരിക്കാമോ കൂട്ടുനടക്കാമോ വാസന്തമെത്തുന്ന നാൾവരേക്കും? സപ്തവർണങ്ങൾക്കും ആശ്രയമാകുന്ന വെണ്മയാം ഈശ്വരകാരുiണ്യകിരണത്താൽ തെളിയുമീ ഭൂതലം സൗഹൃദമാകുന്ന മാമരച്ചില്ലകൾ പൂവിട്ടു ഗന്ധം പരത്തിടട്ടെ സദ്‌ഫലങ്ങൾ നാടിന്നേകിടട്ടെ ഒന്നിച്ചൊന്നായ് ഉയരാം ഇനിയും പക്ഷ രാഷ്ട്രീയ ഭിന്നതക്കപ്പുറം പക്ഷങ്ങൾ ഒന്നിച്ചു പാറും പറവപോൽ ഗംഗയും സിന്ധുവും സാഗര രാജ്യവും ജലമെന്ന സത്യം വിളിച്ചോതുന്നപോൽ ഏകത നമ്മുടെ ഭാവമതാവട്ടെ ഐക്യം നമുക്കെന്നും സൗഖ്യം നൽകീടട്ടെ.

Samshayam

സംശയം... എൻസഹായത്തിനായ് ആരെയുംകാണാതെ വിങ്ങുന്നനേരമാ സംശയം, സർവരുടെയും സഹായംപറ്റി ജീവിക്കുന്നതു സൗഖ്യമോ? സദ്കർമ്മ ഫലം സ്വർല്ലോക വാസവും ദുഷ്കർമ്മ ഫലം ദുർവാസനാ ചിത്തം. കേവലം സഞ്ചിത കർമ്മത്തിൻ സാരമീ ജീവിതം, അതിൻ നിർണയം ജീവിതം. എന്നിരിക്കെ സംശയം ഈശ്വരൻ സത്യമോ പ്രാർത്ഥന വ്യർത്ഥമോ? ദുഷ്കര നാളുകൾക്കക്കരെ പ്രാപ്‌തമാം ശീതള ഭൂതലമെന്നിരിക്കെ കാത്തിരിക്കേണ്ടതു ദുഷ്കര നാൾകളോ സുപ്രഭാതങ്ങളോഎന്നതു സംശയം. മഹാപ്രപഞ്ചത്തിൻ അണുവിൻ കണികായാം ഞാനെന്ന മൺതരി എന്നിരിക്കെ കർമം ചെയ്യുവാൻ ഞാനാര്, ചെയ്യാതൊതുങ്ങുവാൻ ഞാനാര് എന്ന സംശയം. "സംശയാത്മാ വിനശ്യതി" എന്നിരിക്കെ സംശയം സംശയം നീളുന്ന ചിത്തവുമായി

Unnunnee

ഉണ്ണുണ്ണീ ഉണ്ണിക്കുണ്ണാൻ ഉണ്ണി ഇല നാക്കില നല്ലൊരു കുഞ്ഞൻഇല ഞാലി പൂവൻ നാമ്പിൻ ഇല പഴംനുറുക്കും ശർക്കരവട്ടും കിട്ടിയപാടെ കറുമുറുഗുo ഇഞ്ചി വിളമ്പി മാങ്ങ വിളമ്പി കൂട്ടിനു മധുര കൂട്ടുകറി ഇളവൻ കറിയും അവര തോരനും നന്മണി ചോറിൽ സാമ്പാറും ചൂടേറും അടപ്രഥമൻ അതിൻ പുക ചാരെ വീടുകൾ പൂകുന്നു അച്ഛനും ഉണ്ടു അമ്മയും ഉണ്ടു കൂടെ ഇരുന്നൊരു കൂട്ടരും ഉണ്ടു എന്തേ ഉണ്ണീ ഉണ്ണാത്തൂ കുന്നും മലയും ചാടാൻ ശർക്കര എള്ളും പഴവും പോരല്ലോ !

Onam

ഓണം... ഓണം ഓർമ്മകൾ ഓളം തുള്ളും മേളം തുമ്പികൾ കാറ്റിൽ നീളെ നൃത്തം പൂമഴ പൂക്കളം തീർക്കും ഗ്രാമം മാബലി മന്നവൻ ആഗമ ഘോഷം നനവറിയാത്ത ജീവിത വെൺകടലാസതിൽ കുളിരേറും നനതൂവും തൂലിക തുമ്പു പോൽ മണ്ണിൽ ഉറങ്ങുമാ തുമ്പമനസ്സിനെ തഴുകി ഉണർത്തും തിരുവോണ ഗന്ധം പാടവരമ്പത്തെ പൂത്തുമ്പ പെണ്ണിനും പാടിനടക്കുമീ പൂമ്പാറ്റ പൂവിനും എന്തിനെന്നല്ലാത്തൊരോണ ചിരി മാറുന്ന കാലത്തിൻ മായിക വർണമായ് മാരിവിൽ ചാരുത ചിങ്ങമാസം പൂവിടും മേളവും പൂവിളി താളവും നാൾക്കുനാൾ നീളുവാൻ എന്നുമെന്നും പൂത്തുമ്പ തമ്പുരാൻ കാത്തിടട്ടെ

Pathunaal Paattu

പത്തുനാൾ പാട്ട്... അത്തപൂക്കളമിട്ടോ അത്തച്ചമയം കണ്ടോ ഒന്നാം ഓണനാള് അത്തം നാള് പൂക്കള വട്ടത്തിൽ ഒരു വട്ടം കൂട്ടിയോ രണ്ടാം ഓണനാള് ചിത്തിര നാള് പൂവട്ടം കൂട്ടിയോ പാവാട വാങ്ങിയോ മൂന്നാം ഓണനാള് ചോതി നാള് മാങ്ങ നുറുക്കിയോ ഭരണി നിറച്ചുവോ നാലാം ഓണനാള് വിശാഖ നാള് പമ്പാറിൽ പോയോടീ ചുണ്ടനെ കണ്ടോടീ അഞ്ചാം ഓണനാള് അനിഴ നാള് ഓപ്പോള് വന്നോടീ അമ്മാത്ത് പോയോടീ ആറാം ഓണനാള് കേട്ട നാള് മാവില പപ്പടോം കോണ്ടാട്ടൂം കാച്ചിയോ ഏഴാം ഓണനാള് മൂല നാള് മാധോരണിയിചോ മിന്നുംവളയിട്ടോ എട്ടാം ഓണനാള് പൂരാട നാള് കാഴ്ച കുലവച്ചോ കാർന്നോരെ

Prarthana

പ്രാർത്ഥന... സരളവാണിതൻ ശീതള സരസ്സായ് ഭവിക്കണം ലളിതകർമങ്ങൾതൻ കൗശികനാകണം ദാന സന്നദ്ധത സിദ്ധമായ് തീരണം സർവ്വാനുകമ്പ സർവദാ തോന്നണം സദ്‌സംഗ സദ്യകൾ മാത്രം രുചിക്കണം സ്മരണകൾ ഗുരുവാക്യ പ്രദക്ഷിണമാകണം ആദിത്യരശ്മിയാൽ ശോഭിത ഗൃഹങ്ങളിൽ തങ്ങുമാറാകണം ചിത്തശുദ്ധിയാൽ ശാന്ത മനങ്ങളിൽ വാഴുമാറാകണം ചേമ്പിലത്തുള്ളിയായ് സൗഖ്യദുഖങ്ങളും ചഞ്ചലമെന്നിയേ വഴുതിടേണം ശാന്തിതൻ ശീതള ശ്വാസനിശ്വാസങ്ങൾ ദൈന്യംദിനങ്ങളെ പുൽകിടേണം ബാല്യ വസന്തതിൻ പൂക്കളം മായ്ക്കാതെ കാലമാം മാരികൾ പെയ്‌തു തോർന്നീടണം ആശ്രയം മർത്യരിൽ തോന്നാതിരിക്കമാം വാസനാദേവിതൻ ദൃഷ്ട്ടി ഏൽക്കായ്കമാം കാളരാത്രിയിൽ കാക്കപോൽ ഐക്യം ഭവിക്കണം കേവലം ഞാനാകും എന്നിൽ രമിക്കുമാറാകണം മറ്റുള്ള സർവ്വവും മാരുത ദർശനം.

Dhyanam

ധ്യാനം... അർത്ഥ നിരൂപണം സാധ്യമതല്ലാത്ത ഒലിതൻ സ്ഥൂലത ധ്യാനം വാച്യാർത്ഥ മായിക തിരശീലതൻ പിന്നിൽ ഒളിവീശും വാണീഹൃദിസ്ഥിതം ധ്യാനം സാത്വിക സൃഷ്ടിക്കും ആനന്ദ സ്ഥിതിക്കും ആതങ്ക സംഹാര കാരണ ധ്യാനം ചാരെ വിരാജിച്ചു ജന്മങ്ങൾ അലയിച്ച സദാ സിദ്ധ വസ്തു, അതു ധ്യാനം ലോകത്രയത്തെയും കാൽകീഴിൽ ആഴ്ത്തുന്ന കർമകൗശല്യ പരാജയം ധ്യാനം അനുദിനം മൃത്യുതൻ സ്മൃതിയെ ഉണർത്തിടും സർവജീവരമ്യ നിദ്രയാം ധ്യാനം സ്പന്ദനങ്ങൾതോറും ഗാഢമായ് ചേരുന്ന ശൂന്യ ലക്ഷ്യമാം വീഥിയാം ധ്യാനം മിഥ്യാ സമുദ്രലംഘന ഹേതുവാം സേതു അവിദ്യാ കല്പിത നാമധേയം ധ്യാനം ഇന്നും ഒരൊറ്റ നോവിനെ തൊട്ടുണർത്തും ഗുരുപുത്ര നാമമായ്‌ മഹേശ്വര ധ്യാനം ദൃഢതയാർന്നു ശാന്തമായ്

Top
Follow

Get the latest posts delivered to your mailbox:

>