You are here
Home > Everything > Malayalam Poem > Dhyanam

Dhyanam

ധ്യാനം…
അർത്ഥ നിരൂപണം സാധ്യമതല്ലാത്ത
ഒലിതൻ സ്ഥൂലത ധ്യാനം
വാച്യാർത്ഥ മായിക തിരശീലതൻ പിന്നിൽ
ഒളിവീശും വാണീഹൃദിസ്ഥിതം ധ്യാനം
സാത്വിക സൃഷ്ടിക്കും ആനന്ദ സ്ഥിതിക്കും
ആതങ്ക സംഹാര കാരണ ധ്യാനം
ചാരെ വിരാജിച്ചു ജന്മങ്ങൾ അലയിച്ച
സദാ സിദ്ധ വസ്തു, അതു ധ്യാനം
ലോകത്രയത്തെയും കാൽകീഴിൽ ആഴ്ത്തുന്ന
കർമകൗശല്യ പരാജയം ധ്യാനം
അനുദിനം മൃത്യുതൻ സ്മൃതിയെ ഉണർത്തിടും
സർവജീവരമ്യ നിദ്രയാം ധ്യാനം
സ്പന്ദനങ്ങൾതോറും ഗാഢമായ് ചേരുന്ന
ശൂന്യ ലക്ഷ്യമാം വീഥിയാം ധ്യാനം
മിഥ്യാ സമുദ്രലംഘന ഹേതുവാം സേതു
അവിദ്യാ കല്പിത നാമധേയം ധ്യാനം
ഇന്നും ഒരൊറ്റ നോവിനെ തൊട്ടുണർത്തും
ഗുരുപുത്ര നാമമായ്‌ മഹേശ്വര ധ്യാനം
ദൃഢതയാർന്നു ശാന്തമായ് നിലകൊണ്ട
നെല്ലിമരത്തിൽ പൊലിഞ്ഞൊരാ തണൽമരം
എൻ ജീവനെ തെളിച്ച പരമാത്മ കിരണം
സകല ജല പാത്രത്തിലും ഒരുപോൽതെളിയും
ശീതളമാർന്നൊരാ പൂർണ്ണചന്ദ്രശോഭ ധ്യാനം

Leave a Reply

Top
Follow

Get the latest posts delivered to your mailbox:

>