You are here
Home > Everything > Malayalam Poem > Onam

Onam

ഓണം...
ഓണം ഓർമ്മകൾ ഓളം തുള്ളും മേളം
തുമ്പികൾ കാറ്റിൽ നീളെ നൃത്തം
പൂമഴ പൂക്കളം തീർക്കും ഗ്രാമം
മാബലി മന്നവൻ ആഗമ ഘോഷം

നനവറിയാത്ത ജീവിത വെൺകടലാസതിൽ
കുളിരേറും നനതൂവും തൂലിക തുമ്പു പോൽ
മണ്ണിൽ ഉറങ്ങുമാ തുമ്പമനസ്സിനെ
തഴുകി ഉണർത്തും തിരുവോണ ഗന്ധം
പാടവരമ്പത്തെ പൂത്തുമ്പ പെണ്ണിനും
പാടിനടക്കുമീ പൂമ്പാറ്റ പൂവിനും
എന്തിനെന്നല്ലാത്തൊരോണ ചിരി

മാറുന്ന കാലത്തിൻ മായിക വർണമായ്
മാരിവിൽ ചാരുത ചിങ്ങമാസം
പൂവിടും മേളവും പൂവിളി താളവും
നാൾക്കുനാൾ നീളുവാൻ എന്നുമെന്നും
പൂത്തുമ്പ തമ്പുരാൻ കാത്തിടട്ടെ

Leave a Reply

Top
Follow

Get the latest posts delivered to your mailbox:

>