You are here
Home > Everything > Malayalam Poem > Prarthana

Prarthana

പ്രാർത്ഥന…
സരളവാണിതൻ ശീതള സരസ്സായ് ഭവിക്കണം
ലളിതകർമങ്ങൾതൻ കൗശികനാകണം
ദാന സന്നദ്ധത സിദ്ധമായ് തീരണം
സർവ്വാനുകമ്പ സർവദാ തോന്നണം
സദ്‌സംഗ സദ്യകൾ മാത്രം രുചിക്കണം
സ്മരണകൾ ഗുരുവാക്യ പ്രദക്ഷിണമാകണം
ആദിത്യരശ്മിയാൽ ശോഭിത ഗൃഹങ്ങളിൽ തങ്ങുമാറാകണം
ചിത്തശുദ്ധിയാൽ ശാന്ത മനങ്ങളിൽ വാഴുമാറാകണം
ചേമ്പിലത്തുള്ളിയായ് സൗഖ്യദുഖങ്ങളും
ചഞ്ചലമെന്നിയേ വഴുതിടേണം
ശാന്തിതൻ ശീതള ശ്വാസനിശ്വാസങ്ങൾ
ദൈന്യംദിനങ്ങളെ പുൽകിടേണം
ബാല്യ വസന്തതിൻ പൂക്കളം മായ്ക്കാതെ
കാലമാം മാരികൾ പെയ്‌തു തോർന്നീടണം
ആശ്രയം മർത്യരിൽ തോന്നാതിരിക്കമാം
വാസനാദേവിതൻ ദൃഷ്ട്ടി ഏൽക്കായ്കമാം
കാളരാത്രിയിൽ കാക്കപോൽ ഐക്യം ഭവിക്കണം
കേവലം ഞാനാകും എന്നിൽ രമിക്കുമാറാകണം
മറ്റുള്ള സർവ്വവും മാരുത ദർശനം.

Leave a Reply

Top
Follow

Get the latest posts delivered to your mailbox:

>