You are here
Home > Everything > Sowhrudam

Sowhrudam

സൗഹൃദം…
എൻ പ്രിയസോദരാ നിൻ വഴിത്താരയിൽ
ശീതള പാതയിൽ നീ ചരിക്കേ
വന്മരഛായയിൽ വിരിയുന്ന പുൽക്കൊടികണ്ടുവൊ നീ
സുന്ദര വീഥികൾക്കക്കരെ മരുഭൂവിൽ
നീറുന്ന പൂവനം കണ്ടുവോ നീ
നന്മകൾ നേർന്നുടൻ അകലത്തു മായാതെ
കൂടെയിരിക്കാമോ കൂട്ടുനടക്കാമോ വാസന്തമെത്തുന്ന നാൾവരേക്കും?

സപ്തവർണങ്ങൾക്കും ആശ്രയമാകുന്ന വെണ്മയാം
ഈശ്വരകാരുiണ്യകിരണത്താൽ തെളിയുമീ ഭൂതലം
സൗഹൃദമാകുന്ന മാമരച്ചില്ലകൾ പൂവിട്ടു ഗന്ധം പരത്തിടട്ടെ
സദ്‌ഫലങ്ങൾ നാടിന്നേകിടട്ടെ

ഒന്നിച്ചൊന്നായ് ഉയരാം ഇനിയും
പക്ഷ രാഷ്ട്രീയ ഭിന്നതക്കപ്പുറം
പക്ഷങ്ങൾ ഒന്നിച്ചു പാറും പറവപോൽ

ഗംഗയും സിന്ധുവും സാഗര രാജ്യവും
ജലമെന്ന സത്യം വിളിച്ചോതുന്നപോൽ
ഏകത നമ്മുടെ ഭാവമതാവട്ടെ
ഐക്യം നമുക്കെന്നും സൗഖ്യം നൽകീടട്ടെ.

december-2016

One thought on “Sowhrudam

Leave a Reply

Top
Follow

Get the latest posts delivered to your mailbox:

>